CinemaentertainmentUncategorized
തലൈവന് തലൈവി;ചിത്രം 100 കോടി ക്ലബില്‍

വിജയ് സേതുപതി നായകനായും നിത്യ മേനോൻ നായികയായും പ്രധാന വേഷങ്ങളിൽ വന്ന ചിത്രമാണ് ‘തലൈവന് തലൈവി’.ആഗോളതലത്തില്‍ തലൈവന് തലൈവിക്ക് 84.49 കോടിയാണ് ഒടിടിയില്‍ ചിത്രം പ്രദര്‍ശനം തുടങ്ങുമ്പോഴുണ്ടായിരുന്ന കളക്ഷന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം 100 കോടി ക്ലബില്‍ എത്തി എന്നതാണ് പുതിയ റിപ്പോര്‍ട്ട്. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചിരിക്കുന്നത്. ആകാശവീരന്റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന് അവതരിപ്പിച്ചിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് നായകന്. തലൈവാസല്‍ വിജയ്, ശരവണന്, ആര് കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഒടിടിയില്‍ എത്തിയിട്ടും ചിത്രം കാണാന്‍ തിയറ്ററുകളിലേക്ക് ജനം എത്തുന്നു എന്നതിന്റെ തെളിവാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്..