മൃതദേഹം പോലും വെറുതെ വിട്ടില്ല, ലൈംഗികവേഴ്ച നടത്തി, താലിബാനെപറ്റി യുവതിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: താലിബാന്റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ഇന്ത്യയിലെത്തിയ അഫ്ഗാന്‍ സ്വദേശിയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മൃതദേഹങ്ങളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് മാധ്യമങ്ങളോട്് നല്‍കിയ അഭിമുഖത്തില്‍ യുവതി പറയുന്നത്. താലിബാന്‍ സ്ത്രീകളെ ബലമായോ അല്ലെങ്കില്‍ വെടിവച്ച് വീഴ്ത്തിയോ കൊണ്ടുപോകുമെന്ന് യുവതി പറയുന്നു. എല്ലാ കുടുംബത്തില്‍ നിന്നും താലിബാന്‍ സ്ത്രീകളെ ആഗ്രഹിക്കുന്നു എന്നും യുവതി പറഞ്ഞു. അഫ്ഗാനിലെ പൊലീസ് സേനയില്‍ ജോലി ചെയ്തിരുന്ന യുവതി താലിബാനെ ഭയന്നാണ് ന്യൂഡല്‍ഹിയിലെത്തിയത്.
‘ഞങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരുന്നപ്പോള്‍ നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചു. നാം ജോലിക്ക് പോയാല്‍, നമ്മുടെ കുടുംബവും ഭീഷണി നേരിടും. ഒരു മുന്നറിയിപ്പ് മാത്രമേ അവര്‍ നല്‍കൂ. അവര്‍ മൃതദേഹങ്ങളുമായി പോലും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. ആ വ്യക്തി ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നത് അവര്‍ക്ക് വിഷയമല്ല.. ഏതെങ്കിലും സ്ത്രീ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് ഭയപ്പെടുത്തുന്ന വിധിയായിരിക്കും നേരിടേണ്ടി വരുന്നതെന്നും യുവതി പറഞ്ഞു.
അതേസമയം താലിബാന്‍ പിടിയില്‍ നിന്ന് ജീവനോടെ പുറത്തുകടന്നതിന്റെ ആശ്വാസവും സന്തോഷവും ഇന്ത്യയിലെത്തിയവര്‍ പങ്കുവെച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയ മലയാളി ദീദില്‍ പാലക്കണ്ടി താലിബാനെ നേരില്‍ കണ്ട അനുഭവം ഒരു സ്വകാര്യ ചാനലിലോട് പങ്ക് വച്ചിരുന്നു. റോക്കറ്റ് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ താലിബാന്റെ പക്കലുണ്ടായിരുന്നു എന്നും പരിശോധനകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നെന്നും ദീദില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളിലും ഒരു വ്യോമസേന വിമാനത്തിലുമായി 390 പേരെ ഞായറാഴ്ച തിരിച്ചെത്തിച്ചു. അമ്പതോളം മലയാളികളും സംഘത്തിലുണ്ട്.