താനൂരിലെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: താനൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി ദിനൂപ് ആണ് പിടിയിലായത്. ബേപ്പൂര്‍ സ്വദേശി വൈശാഖിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തീയറ്ററിന് സമീപമുള്ള കുളത്തില്‍ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി വൈശാഖും സുഹൃത്തുക്കളും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയേറ്റതിനാലാണെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.