Editor's ChoiceKerala NewsLatest NewsLife StyleLocal NewsNewsUncategorized

20 കാരിയെ കാണാൻ തൃശ്ശൂരിൽ നിന്ന് കാസർ​ഗോഡെത്തിയപ്പോൾ കണ്ടത് 50 കാരിയെ, നിയന്ത്രണം വിട്ട് പിന്നെ കത്തി എടുത്ത് വീശുകയായിരുന്നു കാമുകൻ.

തൃശ്ശൂരിൽ നിന്ന് കാമുകിയെ കാണാൻ സമ്മാനങ്ങളുമായെത്തിയ യുവാവ് പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി. തീരുമാനിച്ചുറപ്പിച്ച പ്രകാരം കാമുകനും സുഹൃത്തും ബേക്കൽ കോട്ടയുടെ സമീപത്തെത്തിയപ്പോൾ കണ്ടത് മധ്യവയസ്കയെ. കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ യുവാവ് നിയന്ത്രണം വിട്ട് കത്തി വീശി.

ഇരുപതുകാരിയെന്ന വ്യാജേന കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയും തൃശ്ശൂരിലെ യുവാവും സാമൂഹിക മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ആ പരിചയം പ്രണയത്തിലേക്ക് വളർന്നതോടെ കുമ്പളക്കാരി യുവാവിൽനിന്ന്‌ പലപ്പോഴായി പണം കൈപ്പറ്റി . ഇതിനിടെയാണ് യുവാവിന് കാമുകിയെ നേരിൽ കാണാൻ കൊതിയായത്. അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കിൽ തൃശ്ശൂരിൽ നിന്ന്‌ കാസർകോട്ടേക്ക് തിരിച്ചു .
ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്നായിരുന്നു ധാരണ . ഇതനുസരിച്ച്‌ കാമുകിയും എത്തി . പർദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന ആശ കാമുകന്റെ പ്രതീക്ഷ തകർത്തു . 50 കഴിഞ്ഞ് പല്ലുകൾ കൊഴിഞ്ഞ് അമ്മയാകാൻ പ്രായമുള്ള സ്ത്രീ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി നല്കാൻ ആവശ്യപ്പെട്ടു .ഇതേ ചൊല്ലിയുള്ള വാക്‌തർക്കത്തിനിടയിൽ യുവാവ് കത്തി വീശുകയായിരുന്നു .
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബേക്കൽ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി .സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ യുവാക്കൾക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനും പൊതു സ്ഥലത്ത് പ്രകോപനം ഉണ്ടാക്കിയതിനും കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button