CrimeDeathEditor's ChoiceKerala NewsLatest NewsLaw,Local NewsNews
വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കി.

പാലക്കാട്/ വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി ആയിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. പോക്സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തരാക്കിയവരിൽ പ്രദീപും ഉണ്ടായിരുന്നു.
സാമ്പത്തി ബുദ്ധിമുട്ടിനെ തുടർന്നുള്ള മനോവിഷമത്തിലാണ് പ്രദീപ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.അമ്മക്കോപ്പം ബാങ്കിൽ പോയി മടങ്ങിയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.