കേരളത്തിൽ തീവ്രവാദം വേരുതേടുന്നു.

ഐ എസിൽ മലയാളികൾ ഭാഗമായി എന്ന വാർത്തയ്ക്ക് ഒത്തിരി വർഷത്തെ പഴക്കമൊന്നുമില്ല. ഐ എസ് നടത്തിയ ഒരു പ്രധാന അക്രമണത്തിന് നേതൃത്വം നൽകിയത് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നുള്ള ആളാണെന്ന വാർത്ത കഴിഞ്ഞ മാസത്തിലാണ് മലയാളി മനസാക്ഷിയെ ഒന്ന് പിടിച്ചുലച്ചത്. എങ്കിലും ഇവയൊന്നും നമ്മുടെ നാട്ടിൽ അല്ലലോ എന്ന പതിവ് വാദത്തോടെ മലയാളി ഇത്തരം വാർത്തകളെ സ്വീകരിച്ചു. പക്ഷെ അത്ര ലാഘവത്തോടെ തള്ളിക്കളയണ്ട ഒരു വാർത്ത അല്ല ഇതെന്നാണ് ഇന്ന് കേരളത്തിലുണ്ടായ തീവ്രവാദികളുടെ അറസ്റ്റ് വ്യക്തമാക്കുന്നത്. തീവ്രവാദത്തിന് കേരളത്തിലും വേരുറക്കു
ന്നുവോ എന്ന സംശയം ബലപ്പെടുകയാണ്. എങ്ങിനെയാണ് കേരളം തീവ്രവാദ ബന്ധങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറുന്നത്.? ആദ്യം വിരൽ ചൂണ്ടേണ്ടത് അതിഥി തൊഴിലാളികൾക്കിടയിലേക്ക് തന്നെയാണ്. പല തവണ പല രൂപത്തിൽ അതിഥി തൊഴിലാളികൾ മൂലമുള്ള പ്രശ്നം നാം കണ്ടതാണ്. എല്ലാവരും അത്തരക്കാരാണ് എന്നല്ല മറിച്ച് അതിഥി തൊഴിലാളുകളുടെ കാര്യത്തിൽ ഇപ്പഴും നമ്മുടെ ഭരണ സംവിധാനങ്ങൾക്ക് വ്യക്തത വന്നിട്ടില്ല എന്നതാണ് ഇപ്പോഴും തെളിയിക്കപ്പെടുന്നത്. ലോക് ഡൗൺ കാലത്ത് സ്വദേശത്തേക്ക് മടങ്ങുമ്പോൾ കേരളത്തിലെ അതിഥി തൊഴിലാളികളെ കുറിച്ച് വ്യക്തമായ ധാരണ സർക്കാറിന് കിട്ടേണ്ടതായിരുന്നു. പക്ഷെ അവി
ടെയും വീഴ്ച്ചകൾ പറ്റി എന്നത് തന്നെയാണ് വ്യക്തമാകുന്നത്.
ഏലൂർ പാതാളത്ത് അതിഥി തൊഴിലാളികൾക്കൊപ്പം താമസിച്ചിരുന്ന മുർഷിദ് ഹസൻ രണ്ടു മാസത്തിലേറെയായി ഇവിടെ മറ്റു മൂന്ന് തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നു പിടിയിലായ മുസാറഫ് ഹുസൈനും ആലുവയിൽ നിന്ന് പിടിയിലായ യാക്കൂബ് ബിശ്വാസും ഇവിടെ എത്തിയിട്ട് രണ്ടര മാസത്തിൽ ഏറെയായി. നിർമാണ തൊഴിലാളികള്‍ എന്ന നിലയിൽ താമസിച്ച് വരുന്നതിനിടയിലാണ് അറസ്റ്റ്.രാജ്യത്ത് വൻ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടാണ് ഇവർ കൊച്ചിയിലെത്തി
യതെന്നാണ് വിവരം.പിടിയിലായവരിൽ നിന്ന് ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും ജിഹാദി രേഖകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യക്തമാക്കി. നാടൻ തോക്കുകൾ, മൂർച്ചയേറിയ ആയുധങ്ങൾ, പ്രാദേശികമായി നിർമിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിനുള്ള വിവരങ്ങൾ അടങ്ങിയ രേഖകൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകര പ്രവർത്തനത്തിന് പണം നൽകി സഹായിക്കുന്നവർ കേരളത്തി
ലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇവിടെ എത്തിയതെന്നാണ് വിവരം.ഇതൊക്കെ വിരൽ ചൂണ്ടുന്നത് പ്രാദേശികമായ സഹായം കൃത്യമായി ഇവർക്ക് ലഭിച്ചിട്ടുണ്ട് എന്നതിലേക്ക് തന്നെയാണ്.ഇത് സംബന്ധിച്ച വിവരങ്ങൾ എൻഐഎ പരിശോധിച്ചു വരികയാണ്
ഡൽഹി ഉൾപ്പടെ രാജ്യത്ത് വൻ നഗരങ്ങ
ളിൽ സ്ഫോടനം നടത്തുന്നതിന് പണംസ്വരൂപി
ക്കലായിരുന്നു പ്രതികളുടെ കേരളത്തിലെ ദൗത്യ
മെന്നും വ്യക്തമായിട്ടുണ്ട്.
പിടിയിലായ മുർഷിദ് ഹസൻ എന്നയാൾ ലാപ്ടോപ് ഉപയോഗിച്ചിരുന്നതായി കൂടെ താമസിച്ചിരുന്ന യുവാവിന്റെ വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. എന്ത് കാര്യങ്ങൾക്കാണ് ഇദ്ദേഹം ലാപ്ടോപ് ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. സ്മാർട്ഫോണും ഇന്റർനെറ്റും ഉപയോഗിച്ചിരുന്നു. മിക്ക ദിവസവും ഇയാൾ ജോലിക്ക് പോകാറില്ലായിരുന്നു എന്നതും ശ്രദ്ധയിൽപെട്ടിരുന്നു. ഇയാൾ കെട്ടിട നിർമാണ പണിക്കാണ് പോയിരുന്നത്. ഇടയ്ക്ക് ചായക്കടയിലും പണിക്ക് പോയിരുന്നു എന്നും റൂം മേറ്റ് പറയുന്നു..മുർഷിദ് ഹസൻ പാതാളത്ത് താമസിച്ചിരുന്ന വീട് കെട്ടിട നിർമാണത്തിനും മറ്റു പ്രാദേശിക ജോലികൾക്കും തൊഴിലാളികളെ വിതരണം ചെയ്യുന്നയാൾ വാടകയ്ക്കെടുത്തിരുന്നതാണ്. ഇവിടെ അഞ്ചു പേരാണ് താമസിച്ചിരുന്നത്. അതേസമയം, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ ഇവിടെ ഒരു പലചരക്ക് കട നടത്തി വരുന്നയാളാണ്. ഇയാൾക്ക് കാര്യമായ രാഷ്ട്രീയമോ മതപരമോ ആയ സംഘടനാ ബന്ധങ്ങളൊന്നും ഉള്ള ആളല്ല എന്നാണ് വ്യക്തമാകുന്നത്. ഒപ്പം കൊച്ചിയിൽ പിടിയിലായ പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരു
ന്നു എന്നും എൻഐഎ പറയുന്നു. ഇവർ ഏതെല്ലാം രീതികളിലാണ് ബന്ധപ്പെട്ടിരുന്നത് എന്നോ ഇടപാടുകൾ എന്തായിരുന്നു എന്നോ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല
ഇതര സംസ്ഥാന തൊഴിലാളികൾ എന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ വരുമ്പോൾ അവരുടെ കൃത്യമായ കണക്ക് അവരവരുടെ കോൺട്രാക്ടറുടെ പക്കൽ വേണമെന്നും അവർ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തണമെന്നു
മൊക്കെയുള്ള നിയമങ്ങൾ ശക്തമായി തന്നെ നമ്മുടെ നാട്ടിലുണ്ട്. പക്ഷെ ഇവയൊക്കെ വെറും നിയമങ്ങളായി പോകുന്നു ദയനീയ സ്ഥിതിയാണ് നിലവിൽ.
എൻഐഎ, ഐബി, കേരള പൊലീസ് എന്നിവരുടെ സംയുക്ത
നീക്കത്തിനൊടുവിലാണ്കൊച്ചി
യിൽ അൽഖായിദ തീവ്രവാദികളെ അറസ്റ്റു
ചെയ്തത്.അൽഖാദിയ സാന്നിധ്യം വർധിക്കുന്ന
തായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർ
ന്ന് അന്വേഷണ ഏജൻസികൾ ജാഗ്രതയിലായി
രുന്നു. ഒരാഴ്ച മുൻപാണ് തീവ്രവാദികളുടെ സാന്നിധ്യത്തെപ്പറ്റി എൻഐഎ, ഡിജിപിക്ക് വിവരം കൈമാറിയതും സഹായം ആവശ്യപ്പെട്ടതും. ഡിജിപി ഇന്റലിജൻസ് മേധാവിക്കു വിവരം കൈമാറി. തീവ്രവാദ വിരുദ്ധസേനാ മേധാവിയെയും വിവരം അറിയിച്ചു.ഡൽഹിയിൽനിന്ന് എൻഐഎ ഉദ്യോഗസ്ഥരെത്തിയശേഷം ആലുവ റൂറൽ പൊലീസും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും തീവ്രവാദ വിരുദ്ധസേനയിലെ ഉദ്യോഗസ്ഥരും ചർച്ച നടത്തി. എൻഐഎ നൽകിയ വിവരങ്ങളനുസരിച്ച് സ്ഥലത്തെക്കുറിച്ച് കേരള പൊലീസ് വിവരങ്ങൾ കൈമാറി. പ്രതികളെ അറസ്റ്റു ചെയ്യുന്ന സംഘത്തോടൊപ്പം കേരള പൊലീസും ഉണ്ടായിരുന്നു. വീട് വളഞ്ഞാണ് 3 പേരെയും അറസ്റ്റു ചെയ്തത്.
എൻഐഎ സംഘത്തിന് ആവശ്യമായ എല്ലാ സഹായവും കേരള പൊലീസ് നൽകിയതായി ഡിജിപിയുടെ ഓഫിസ് സ്ഥിരീകരിച്ചു. എൻഐഎ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായി ഇന്റലിജൻസ് വിഭാഗവും വ്യക്തമാക്കി.
ഒരു മുന്നറിയിപ്പ് കിട്ടുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കേണ്ടതല്ല നമ്മുടെ ഇൻ്റലിജൻസ് വിഭാഗവും സർക്കാരും. സമയ സമയങ്ങളിൽ പഴുതുകൾ അടച്ചുള്ള നിരിക്ഷണവും പരിശോധനയുമാണ് വേണ്ട്. നിസ്സാരമായി ഉണ്ടായേക്കാവുന്ന ചെറിയ അശ്രദ്ധക്കു പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും തിർച്ചയാണ്. അല്ലാത്ത പക്ഷം ഭീകരവാദം കേരളത്തിൽ വേര് തേടുമ്പോൾ ഭാവി അത്ര ശുഭസൂചനയല്ല നൽകുന്നത്.