Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsPolitics

അന്വേഷണം മുറ്റത്തേക്ക്, കേന്ദ്ര ഏജൻസികളെ തള്ളി മുഖ്യമന്ത്രി.

തിരുവനന്തപുരം/ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സി പി എമ്മിന്റെ പ്രസ്താവനകൾക്ക് പിറകെ ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെയും അറസ്റ്റിനു പിറകെ, സംസ്ഥാന സർക്കാറിന്റെ വമ്പൻ പദ്ധതികളായ സ്‌മാർട് സി‌റ്റി, കെ-ഫോൺ, ഇ-മൊബിലി‌റ്റി, ഡൗൺടൗൺ തുടങ്ങിയവയുമായി ബന്ധപെട്ടു ഇ ഡി അന്വേഷണം ആരംഭിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്.
എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരെ ജയിലിലെത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് തിങ്കളാഴ്ച കോടതിയുടെ അനുമതി വാങ്ങിയിരുന്നു. സ്വപ്‌നയെയും മ‌റ്റ് പ്രതികളെയും ചോദ്യം ചെയ്യാൻ ഇ.ഡിയ്‌ക്ക് കൊച്ചി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. സംസ്ഥാന സർക്കാറിന്റെ വമ്പൻ പദ്ധതികളായ സ്‌മാർട് സി‌റ്റി, കെ-ഫോൺ, ഇ-മൊബിലി‌റ്റി, ഡൗൺടൗൺ തുടങ്ങിയവയിൽ സ്വപ്‌നയും ഇടപെട്ടിരുന്നതായ ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്
ഇ ഡി, സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികളിലേക്ക് കൂടിയുള്ള അന്വേഷണം വന്നതോടെയാണ് ഇന്നലെ വരെ അന്വേഷണ ഏജൻസികളുടെ അന്വേഷണം നല്ല നിലയിൽ നടക്കുകയാണെന്നും, മടിയിൽ കനമുള്ളവർക്കേ ഭയം വരൂ എന്ന് പലതവണ പറഞ്ഞ മുഖ്യ മന്ത്രിയുടെ വാക്കുകളും തല കീഴ് മറിഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ താറടിച്ച് കാട്ടാനും അവയെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച പറഞ്ഞത്. കേന്ദ്ര അന്വേഷണ ഏജൻസികൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും സർക്കാരിന്റെ അവകാശങ്ങളെ ഇരുട്ടിൽ നിർത്തുകയാണെന്നും പിണറായി ആരോപിക്കുകയുണ്ടായി. സർക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജൻസികൾ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ സ്വാഭാവികം എന്ന നിലയിൽ കാണാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർത്ത് സംസ്ഥാനത്തിന്റെ പദ്ധതികളെ തകർക്കുക എന്ന ഗൂഢലക്ഷ്യം ആണ് അന്വേഷണ ഏജൻസികൾക്ക് ആകാമോ എന്ന് ചോദിച്ച മുഖ്യമത്രി, കേന്ദ്ര ഏജൻസികളെ പൂർണ്ണമായും തള്ളിപ്പറയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയും രാഷ്ട്രീയ നേതൃത്വത്തെ കരിവാരി തേയ്ക്കുകയും ചെയ്യുന്ന കൃത്യമല്ല അന്വേഷണ ഏജൻസികൾ ചെയ്യേണ്ടതെന്നും, സത്യവാചകം ചൊല്ലി ഒരാൾ നൽകുന്ന മൊഴി എങ്ങനെയാണ് ഇത്രയധികം മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്? എന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.

അന്വേഷണം ന്യായയുക്തമായി നടക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചതെന്നും എന്നാൽ ഏജൻസികളുടെ പ്രവർത്തനം പ്രതീക്ഷകൾ ആസ്ഥാനത്താക്കുകയാണ്. ഇത്തരത്തിലുള്ള അന്വേഷണമല്ല സമൂഹം പ്രതീക്ഷിക്കുന്നത്. സർക്കാരിനെ കുറ്റവാളി എന്ന നിലയിലാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. ഏജൻസികൾ അടിസ്ഥാന അന്വേഷണ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുകയാണ്. ഏജൻസികൾക്ക് പുറത്തുള്ള ആളുകൾ അടുത്ത ദിവസം കാര്യങ്ങൾ പ്രഖ്യാപിക്കുന്ന നിലയാണ് ഇപ്പോൾ ഉള്ളതെന്നും സെലക്ടീവായാണ് ഏജൻസികളിൽ നിന്നും വിവരങ്ങൾ ചോരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വർണക്കടത്ത് സംഭവത്തിൽ തുടങ്ങിയ അന്വേഷണം നിഷ്പക്ഷമാണെന്ന് കരുതാനാവില്ല. സർക്കാരിന്റെ നേട്ടങ്ങളെ തകർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളുടേത് സ്വാഭാവിക അന്വേഷണമെന്ന് കരുതാനാകില്ല. നിരുത്തരവാദ സമീപനമാണ് ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഏജൻസികളെ കുറ്റപ്പെടുത്തുന്നില്ല. പിണറായി വിജയൻ പറയുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button