Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

ഗ്രൂപ്പുകളെ മാറ്റി നിർത്തി കോൺഗ്രസിനെ ശക്തമാക്കാൻ എ ഐ സി സി രംഗത്തിറങ്ങി.

തിരുവനന്തപുരം / ഗ്രൂപ്പ് കളിക്കൾക്കിടയിൽ തകർച്ചയിലേക്ക് നീങ്ങുന്ന കേരളത്തിലെ കോൺഗ്രസിനെ നിയമസഭ തെരഞ്ഞെടുപ്പ് നേരിടാൻ ശക്തിയുക്തമാക്കാൻ എഐസിസി രംഗത്തിറങ്ങി. അതിനായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ മുന്നൊരുക്കം എഐസിസി ഏറ്റെടുത്തു. 10 ദിവസത്തോളം എ ഐ സി സി സംഘം കേരളത്തിൽ ഉണ്ടാവും. ഓരോ മണ്ഡലത്തിലെയും സ്ഥിതി മനസ്സിലാക്കുന്ന പ്രക്രിയ കേന്ദ്ര നേതൃത്വം 7ന് കോഴിക്കോട്ട് ആരംഭിക്കുകയാണ്. ഇതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചതും തോറ്റതുമായ നേതാക്കളുടെ മേഖലാതല യോഗം എഐസിസി വിളിച്ചു ചേർത്തിട്ടുണ്ട്. കോൺഗ്രസിന്റെ യുവനിരയെ അടുത്ത തെരെഞ്ഞെടുപ്പിൽ മുന്നിലിറക്കണമെന്നാണ് എഐസിസി ലക്ഷ്യമിടുന്നത്. വനിതകളിൽ കൂടുതൽ പേരെ ഇക്കാര്യത്തിൽ കളത്തിലിറക്കണമെന്നും എഐസിസി നേതൃത്വം ലക്‌ഷ്യം വെക്കുന്നു.
തദ്ദേശ തെരെഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ട പ്രാദേശിക നേതൃത്വങ്ങളിൽ അഴിച്ചുപണി ഉണ്ടാകുമെന്നു സൂചനകൾ ഉണ്ട്. എഐസിസി ഇതിൽ ചില നിർദേശങ്ങളുമായാണു പ്രതിനിധികളെ അയച്ചിരിക്കുന്നത്. ജനപ്രതിനിധികൾ ഡിസിസി അധ്യക്ഷ പദം വഹിക്കുന്ന എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഉണ്ടാകുമെന്നാണ് വിവരം.
മലബാറിലെ 5 ജില്ലകളിൽ അറുപതോളം വരുന്ന മണ്ഡലങ്ങളിലെ അനുഭവങ്ങളാണ് ആദ്യപടിയായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുക. തുടർന്ന് മധ്യ, തെക്കൻ മേഖലാ യോഗങ്ങളും വിളിച്ചു ചേർക്കുന്നുണ്ട്. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ എന്നിവരെ കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും വിളിക്കുന്നുണ്ട്. എഐസിസി സംഘം ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം കാണുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വിജയ, പരാജയ കാരണങ്ങൾ മനസ്സിലാക്കി തുടർനടപടികളാണ് എ ഐ സി സി ഇതിൽ ലക്‌ഷ്യം വെക്കുന്നത്. തിരുവനന്തപുരത്ത് എഐസിസി സംഘം ഇന്നു കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ‍ എന്നിവരുടെ 2 യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പു തോൽവിയുടെ അടിസ്ഥാനത്തിൽ ചില സംഘടനാ അഴിച്ചുപണിക്ക് ഇന്നും നാളെയുമായി നടക്കുന്ന ചർച്ചകളിൽ ധാരണയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോൾ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്നു കേരള നേതൃത്വത്തെ എഐസിസി അറിയിച്ചു കഴിഞ്ഞു. ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ ഏറ്റവും യോജ്യനായ ആളെത്തന്നെ നിയോഗിക്കും. ഈ ജില്ല, അല്ലെങ്കിൽ മണ്ഡലം ഈ ഗ്രൂപ്പിന് എന്ന മട്ടിലുള്ള വീതംവയ്പ് ഇനി അനുവദിക്കില്ല. തദ്ദേശ തിര‍ഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം പാളിയത് ഈ വീതംവയ്പു മൂലമാണെന്നാണു നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പുറത്ത് വിട്ട നിർദേശങ്ങൾ തന്നെയാണ് എ ഐ സി സി ക്കും ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button