അഭയകൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കാട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്കെതിരെയുള്ള ആരോപണം അവിശ്വസനീയം, വിധിക്കെതിരെ അപ്പീല്‍ നില്‍കും. കോട്ടയം അതിരൂപത

കോട്ടയം / സിസ്റ്റർ അഭയകൊലക്കേസിലെ പ്രതികളായ ഫാ. തോമസ് കാട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർക്കെതിരെയുള്ള ആരോപണം അവിശ്വസനീയമെന്ന് കോട്ടയം അതിരൂപത. കോടതി വിധിയെ രൂപത മാനിക്കുന്നു. പ്രതികൾക്ക് അപീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ടെന്നും കോട്ടയം അതിരൂപത പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്നു.
കോട്ടയം അതിരൂപതയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ.
കോട്ടയം അതിരൂപതാംഗമായ സിസ്റ്റര്‍ അഭയ മരിച്ച സംഭവം ദുഃഖകരവും നിര്‍ഭാഗ്യകരവുമായിരുന്നു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണെന്നും ഈ അതിരൂപാംഗങ്ങളായ ഫാ. തോമസ് കാട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കൊല ചെയ്തതെന്നും സി.ബി.ഐ സ്‌പെഷ്യല്‍ കോടതി വിധിക്കുകയും ഇരുവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ്. അവര്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണ്. എങ്കിലും കോടതിവിധിയെ അതിരൂപത മാനിക്കുന്നു. വിധിക്കെതിരെ അപ്പീല്‍ നില്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. എങ്കിലും ഇത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ അതിരൂപത ദുഃഖിക്കുകയും ഖേദിക്കുയും ചെയ്യുന്നു.