Latest News

വധുവിനെ തടഞ്ഞുവച്ച് യുവതിയുടെ വീട്ടുകാര്‍; ദമ്പതികളെ ഒന്നിപ്പിച്ച് കോടതി

വധുവിനെ വീട്ടുകാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പിരിഞ്ഞ് താമസിച്ചിരുന്ന യുവദമ്പതികളെ ഒന്നിപ്പിച്ച് കോടതി. വധുവിന്റെ വീട്ടുകാരുടെ ഇടപെടല്‍ മൂലം പിരിഞ്ഞു താമസിക്കുകയായിരുന്നു യുവദമ്പതികള്‍. സംഭവത്തില്‍ ദമ്പതികളെ ഒരുമിപ്പിക്കാനായി ശ്രമിച്ച ദില്ലി പൊലീസിന് അഭിനന്ദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇവര്‍ സുരക്ഷിതമായി ഒരുമിച്ച് താമസിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ ഉത്തരവാണ് യുവ ദമ്പതികള്‍ക്ക് സഹായകരമായത്. യുവതിയെ കണ്ടെത്താനായി ഭര്‍ത്താവാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയത്.

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പിതാവിന്റെ വീട്ടിലെത്തിയ യുവതിയെ ബന്ധുക്കള്‍ തടഞ്ഞു വെച്ചു എന്നായിരുന്നു പരാതി. ഉത്തര്‍ പ്രദേശിലെ ഇറ്റായിലെ മിര്‍ഹെച്ചിയിലായിരുന്നു യുവതിയുടെ വീട്. പിതാവിന്റെ വീട്ടിലായിരുന്നു യുവതിയെ തടഞ്ഞുവച്ചിരുന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്് പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് പൊലീസ് എത്തിക്കുകയായിരുന്നു. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുലും അനൂപ് ജയ്‌റാം ഭാംഭാനിയുടേതുമാണ് തീരുമാനം. യുവദമ്പതികള്‍ക്ക് സുരക്ഷയൊരുക്കണമെന്നും കോടതി ആനന്ദ് പാര്‍ബത് പൊലീസ് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കി. ഓഗസ്റ്റ് രണ്ടിന് യുവതിക്ക് ഭര്‍ത്താവിന്റെ വീട്ടിലെത്താനുള്ള സുരക്ഷ നല്‍കണമെന്ന് ദില്ലി പൊലീസിനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

വീഡിയോ കോണ്‍ഫറന്‍സില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിവരണമെന്ന് യുവതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഈ നിര്‍ദേശം. യുവതിയെ കണ്ടെത്താനായി ഭര്‍ത്താവാണ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിക്കുന്നതിലൂടെ കോടതി ഇടപെട്ടാണ് പ്രശ്‌ന പരിഹാരം കാണുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button