ഉത്തരം അല്ല ഇനി ചോദ്യം മുട്ടും ; സംസ്ഥാന സിലബസ് ചോദ്യപേപ്പറിൽ വൻ മാറ്റങ്ങൾ

സംസ്ഥാന സിലബസിൽ പത്താംക്ലാസുവരെയുള്ള പരീക്ഷകളിലെ ചോദ്യങ്ങളുടെ ശൈലി മാറും. ചിന്തിച്ചും വിശകലനം ചെയ്തും ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നതോടെ പരീക്ഷ കുറച്ച് പ്രയാസമുള്ളതായി ആയി മാറാനാണ് സാധ്യത. തിങ്കളാഴ്ച തുടങ്ങുന്ന ഓണപ്പരീക്ഷമുതൽ പുതിയ രീതി നടപ്പാകും. എന്നാൽ ചോദ്യശൈലി മാറുന്ന വിവരം കുട്ടികളിലേക്ക് വേണ്ടവിധം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓൺ ലൈനായി നടന്ന ക്ലസ്റ്റർ മീറ്റിങ്ങിലാണ് അധ്യാപ കരോടും ഇക്കാര്യം അറിഞ്ഞത്.ഓൺലൈൻ മീറ്റി ങ്ങിനുശേഷം ശനിയാഴ്ച ഹൈസ്കൂളുകൾക്ക് മാത്രമാണ് ക്ലാസ് നടന്നുത്. തൃശ്ശൂർ ജില്ലയിൽ മഴയവധി മൂലം ക്ലാസും ഇല്ലായിരുന്നു. മുൻപരീക്ഷകളുടെ മാതൃകവെച്ച് പഠിച്ച കുട്ടികളാണ് സംസ്ഥാനത്തു ള്ളത്. പരിചയമില്ലാത്ത ശൈലിയിലുള്ള ചോദ്യ പ്പേപ്പറുകൾക്കുമുന്നിൽ കുട്ടികൾ പതറാൻ സാധ്യത ഏറെ. അവസാന മണിക്കൂറിൽ ചോദ്യ ശൈലിയിൽ മാറ്റം വരുത്തിയതിൽ അധ്യാപകക്കും ആശങ്കയുണ്ട്.
ചേരുംപടി ചേർത്താൽ പണ്ടത്തെ മെച്ചമുണ്ടാകില്ല.ചേരുംപടി ചേർക്കുക എന്നത് ചോദ്യപ്പേപ്പറു കളിലെ സ്ഥിരം ഐറ്റമാണ്. നാലെണ്ണം ചേരുംപടി ചേർത്താൽ നാലു മാർക്കാണ് കിട്ടിയിരുന്നത്. എന്നാൽ, ഇനി നാലെണ്ണം ചേർത്താൽ ഒരു മാർ ക്കേ കിട്ടൂ. ചേരേണ്ടതിന് നേരേ മുൻപ് ശരിയുത്തരം എടുത്തെഴുതണമായിരുന്നു. എന്നാൽ, ഇനി അതു വേണ്ടാ. ശരിയുത്തരത്തിൻ്റെ നമ്പർ എഴുതിയാൽ മതി.
തെരഞ്ഞെടുക്കാനുള്ള അവസരം കുറയും, ഒട്ടേറെ ചോദ്യങ്ങൾ നിന്ന് ഇഷ്ടമുള്ളത് എഴുതാനുള്ള അവസരം
മുൻപുണ്ടായിരുന്നു. ഇനി അതും നിലയ്ക്കും. ഉദാഹരണത്തിന്, എട്ട് ചോദ്യ ങ്ങളിൽ ആറെണ്ണം എഴുതാനുണ്ടെങ്കിൽ മുൻപ് ഏതെങ്കിലും ആറെണ്ണം കുട്ടിക്ക് തിരഞ്ഞെടു ക്കാമായിരുന്നു. പക്ഷേ, ഇനി ആദ്യത്തെ നാലെണ്ണം നിർബന്ധമായും എഴുതണം. ബാക്കി നാലെണ്ണത്തിൽനിന്ന് ഇഷ്ടമുള്ള രണ്ടെണ്ണം തി രഞ്ഞെടുക്കാം.
നാഷണൽ അച്ചീവ്മെന്റ് സർവേ-കേരളത്തിന് മു ന്നേറാൻ തക്കവിധം കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യംകൂടി ചോദ്യശൈലിമാറ്റത്തിലൂടെ ഉദ്ദേശിക്കുന്നതായാണ് വിവരം.
കഴിഞ്ഞ അധ്യയനവർഷം നാസ്, പരീക്ഷയ്ക്കു വേണ്ടി പ്രത്യേക ക്ലാസുകളും പരീക്ഷകളും നടത്തിയിരുന്നു. അന്ന് നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളുടെ ശൈ ലിയിലേക്കാണ് ഇപ്പോഴത്തെ മാറ്റം.
30 ശതമാനം ചോദ്യങ്ങൾ എളുപ്പമുള്ളതായി രിക്കുമെന്നാണ് അധ്യാപകരെ അറിയിച്ചിരിക്കു ന്നത്. 70 ശതമാനം ചോദ്യങ്ങൾ ശരാശരിക്കാർ ക്ക് അത്ര എളുപ്പമാകില്ല. അതിൽത്തന്നെ 20 ശതമാനം ചോദ്യങ്ങൾ ഉയർന്ന നിലവാരത്തി ലുള്ളതായിരിക്കും. വിശകലനാത്മക ചിന്ത,വിമർശനചിന്ത, മൂല്യബോധം എന്നിവ വളർത്താ നുതകുന്ന ചോദ്യങ്ങളായിരിക്കും.
ഓർമ്മശക്തിമാത്രം അടിസ്ഥാനമാക്കി മാർ ക്ക് നേടുന്ന രീതി മാറണം. ഗുണമേന്മയാണ് ലക്ഷ്യം. കുട്ടികൾ ആലോചിച്ച് എഴുതുന്നവരാക ണം. അടുത്ത എസ്എസ്എൽസി പരീക്ഷ ഈ രീതിയിലായിരിക്കും. എൽഎസ്എസ്, യുഎസ്എസ്, കെ-ടെറ്റ് പരീക്ഷകളും ഈ ശൈലിയിലേക്ക് മാറ്റും.