അതിർത്തിയിൽ എന്തും നേരിടാൻ തയ്യാറായി ഇന്ത്യൻ സൈന്യം : പ്രകോപനം ഉണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കും- രാജ്‌നാഥ് സിംഗ്

അതിർത്തിയിൽ എന്തും നേരിടാൻ തയ്യാറായി ഇന്ത്യൻ സൈന്യം , പ്രകോപനം ഉണ്ടായാൽ ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
സൈന്യം എന്തും നേരിടാൻ തയാറാണെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. നിയന്ത്രണരേഖയ്ക്കടുത്ത് ചൈനയുടെ വിന്യാസം തുടരുകയാണെന്നും രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. പാങ്കോഗ്, ഗോഗ്ര മേഖലകളിലാണ് ചൈനയുടെ സേനവിന്യാസം. എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യൻ സേന ശക്തമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. സേനയുടെ കരുത്തിൽ പൂർണ വിശ്വാസമുണ്ട്. ഇന്ത്യയുടെ നിശ്ചയദാർഡ്യത്തെ ആരും സംശയിക്കേണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അതിർത്തിയുമായി ബന്ധപ്പെട്ടുള്ള ഒരു ധാരണയും ഇന്ത്യ തെറ്റിച്ചിട്ടില്ല. എന്നാൽ 2003 മുതൽ ചൈന ഒരു തരത്തിലുള്ള അന്താരാഷ്ട്ര കരാറുകളും പാലിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. പ്രസംഗത്തിനിടെ ഗൽവാൻ താഴ്വരയിലെ ജൂൺ 15ന്റെ സംഘർഷത്തിൽ വീരബലിദാനികളായ സൈനികരേയും പ്രതിരോധ മന്ത്രി അനുസ്മരിച്ചു.