DeathKerala NewsLatest NewsLocal NewsNews
അക്രമകാരി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.

വയനാട് ജില്ലയിലെ പുൽപ്പള്ളിക്കടുത്ത വെളുവല്ലിയിൽ വനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപ് ആദിവാസി യുവാവിനെ കൊന്ന് തിന്ന കടുവയെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. 2 വനം വകുപ്പ് ജീവനക്കാർക്കും കടുവയുടെ ആക്രമണത്തിൽ ഇവിടെ പരിക്കേറ്റിരുന്നു. വനം വകുപ്പ് വെറ്റിനറി സർജ്ജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ കടുവയുടെ ജഡംപോസ്റ്റ്മോർട്ടം നടത്തി. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുൽപ്പള്ളി സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ഭക്ഷിച്ചതും വനംവകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചതും വാർത്തയായിരുന്നു.പ്രദേശത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നതും ചത്ത കടുവയാണെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്.