CovidLatest NewsNational

മുംബൈയില്‍ 390 പേര്‍ക്ക്​ വ്യാജ വാക്​സിന്‍ നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്

മുംബൈ: രാജ്യത്ത്​ കോവിഡ് പ്രതിരോധ ​ വാക്​സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ അടിയന്തര നടപടികള്‍ തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികളുടെ പേരില്‍ മുംബൈയില്‍ ലക്ഷങ്ങളുടെ വാക്​സിന്‍ തട്ടിപ്പ്​. നഗരത്തിലെ കാണ്ഡിവലി പ്രദേശത്തെ ഹൗസിങ്​ സൊസൈറ്റിയിലാണ്​ നൂറുകണക്കിന്​ പേര്‍ക്ക്​ വ്യാജ വാക്​സിന്‍ നല്‍കി ലക്ഷങ്ങളുമായി തട്ടിപ്പുകാര്‍ മുങ്ങിയത് .

മേയ്​ 30 ന്​ ഹീരാനന്ദാനി എസ്​റ്റേറ്റ്​ സൊസൈറ്റിയിലാണ്​ വാക്​സിന്‍ ക്യാമ്ബ്​ നടത്തിയിരുന്നത്​. അന്ന്​ 390 പേര്‍ക്കാണ് വാക്​സിന്‍ വിതരണം ചെയ്തത് .കോകിലബെന്‍ അംബാനി ആശുപത്രി പ്രതിനിധിയെന്ന പേരില്‍ രാജേഷ്​ പാണ്ഡെയെന്ന പേരില്‍ ഒരാള്‍ ബന്ധപ്പെട്ടാണ്​ വാക്​സിന്‍ മേള നടത്തി എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കുന്ന വിവരമറിയിച്ചത്​. മഹേന്ദ്ര സിങ്, സഞ്​ജയ്​ ഗുപ്​ത ​ എന്നിവരും ഇതില്‍ പങ്കാളികളായി. കോവിഷീല്‍ഡ്​ വാക്​സിന്‍ ഒരു ഡോസിന്​ 1,260 രൂപ നിരക്കിലായിരുന്നു ഈടാക്കിയത്​.

അതെ സമയം വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക് ആഴ്ചകള്‍ കഴിഞ്ഞും സന്ദേശം ലഭിക്കാതെ വന്നതോടെയാണ്​ ആള്‍ക്കാര്‍ക്ക് സംശയം തുടങ്ങിയത്​. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ വിവിധ ആശുപത്രികളുടെ പേരില്‍ ഇവര്‍ക്ക്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കിയെങ്കിലും ബന്ധപ്പെട്ടപ്പോള്‍ ആശുപത്രികള്‍ സ്ഥിരീകരിച്ചില്ല .

കുത്തിവെപ്പ്​ സ്വീകരിച്ച ആര്‍ക്കും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളൊന്നും അനുഭവപ്പെടാതിരുന്നതും സംശയമുണ്ടാക്കി. ഇത് സംബന്ധിച്ച്‌ ആശുപത്രികള്‍ പിന്നീട്​ നിഷേധക്കുറിപ്പ്​ ഇറക്കിയിട്ടുണ്ട്​.അതെ സമയം തങ്ങള്‍ക്ക്​ ലഭിച്ച​ വാക്‌സിന്‍ ​ ഒറിജിനലോ വ്യാജനോ എന്നറിയാതെ കുഴങ്ങുകയാണ്​ വാക്​സിന്‍ സ്വീകരിച്ചവര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button