Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തു, രാഹുല്‍ ഗാന്ധി.

കൽപ്പറ്റ/ ബിജെപി ഭരണം രാജ്യത്തെ എല്ലാ മേഖലകളെയും തകര്‍ത്തെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കയ്യേറ്റം നടത്തിയിട്ടും പ്രധാനമന്ത്രി കള്ളം പറയുകയാണെന്നും രാജ്യത്തിനകത്ത് ഭിന്നത വളര്‍ത്തി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും രാഹുല്‍ വിമര്‍ശനമുന്നയിച്ചു. ചൈന കൈയടക്കിയ 1200 കിലോമീറ്റര്‍ എപ്പോള്‍ തിരിച്ചുപിടിക്കുമെന്ന് ഇന്നെങ്കിലും പറയണമെന്നും രാഹുല്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തിയ രാഹുല്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് വിലയിരുത്തി. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമില്ല. നീതിപൂര്‍വ്വമായ അന്വേഷണം നടക്കട്ടേയെന്നും ഇതിലൂടെ സത്യം പുറത്ത് വരട്ടെയെന്നും രാഹുല്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല. വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട്. കേരളത്തിലെ ജനങ്ങള്‍ കാണിക്കുന്ന സ്പിരിറ്റ് അഭിനന്ദനാര്‍ഹം. കൊവിഡ് അവലോകന യോഗങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒഴിവാക്കിയതില്‍ പരാതിയില്ല. ഞാന്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണ്. മഹാമാരിയുടെ കാലത്ത് പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button