ദുരന്ത ഭൂമിയായി മാറിയ പെട്ടിമുടിയിൽ നിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.

നാടിനുനേരെ നടുക്കിയ ദുരന്ത ഭൂമിയായി മാറിയ, രാജമല പെട്ടിമുടിയിൽ ഞായറാഴ്ച രാവിലെ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. മലവെള്ളപ്പാച്ചിലിൽ ഇവർ ആറ്
കിലോമീറ്ററോളം ഒഴുകിപ്പോയി എന്നാണ് കരുതുന്നത്. ചിന്നത്തായി (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. ഇതോടെ പെട്ടിമുടിയിലെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 58 ആയി. പെട്ടിമുടിയിൽ 12 പേരെയാണ് ഇനി കണ്ടെത്താൻ ബാക്കിയുള്ളത്. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. ദുരന്തത്തിനിരയായവർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഇടുക്കി ജില്ല കലക്റ്ററുടെ നേതൃത്വത്തിൽ മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിലാണ് തെരച്ചിൽ തുടരാൻ തീരുമാനയിച്ചത്. യോഗത്തിൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളും പങ്കെടുത്തു. പെട്ടിമുടിയിൽ ശനിയാഴ്ച നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെതാനായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തിരുന്നത്.