Local News
മണ്ണാർക്കാട് പുഴയിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കാഞ്ഞിരപ്പുഴ റിസർവേയറിൽ കണ്ടെത്തി.

പാലക്കാട് മണ്ണാർക്കാട് പാലക്കയം പത്തായ കല്ല് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കാഞ്ഞിരപ്പുഴ റിസർവേയറിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പാലക്കയം പത്തായക്കല്ലിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കാഞ്ഞിരപ്പുഴ റിസർവേയറിൽ കണ്ടെത്തി.
കല്ലടിക്കോട് കാഞ്ഞിരാനി മോഴേനി വീട്ടിൽ ചാമിയുടെ മകൻ വിജീഷ് (24)നെയാണ് കഴിഞ്ഞ ശനിയാഴ്ച പുഴയിൽ കാണാതായത്.
ഫയർഫോഴ്സും പോലീസും നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു ഫലം.