accidentDeathKerala NewsLatest NewsNews
കൊടുവള്ളി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കുളിക്കവേ തൻഹയും സഹോദരനും ഒഴുക്കില്‍പ്പെടുകയായിരുന്നു

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹം കണ്ടെത്തി.പൊന്നാനി സ്വദേശി തന്‍ഹ ഷെറി(10)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ മാതാവിനൊപ്പം കുളിക്കാനെത്തിയതായിരുന്നു തൻഹ. കുളിക്കവേ തൻഹയും സഹോദരനും ഒഴുക്കില്‍പ്പെടുകയായിരുന്നു. സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ മകൾ തൻഹയെ രക്ഷിക്കാനായില്ല. പൊന്നാനി ഗേള്‍സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തന്‍ഹ.