Editor's ChoiceKerala NewsLatest NewsLaw,Local NewsNewsPolitics
എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി.

ലീഗ് നേതാക്കളായ എം കെ മുനീറിനും കെ എം ഷാജിക്കുമെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ഐഎന്‍എല്‍ നേതാവിന്റെ പരാതി. കോഴിക്കോട് മാലൂർകുന്നില്‍ ഒരു കോടിയില്‍ അധികം രൂപക്ക് സ്ഥലം വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു ആരോപിച്ച് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് ആണ് പരാതി നൽകിയിട്ടുള്ളത്. 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചിരിക്കുന്നതെന്നും, ഒരു കോടിയിലധികം ചെലവഴിച്ചാണ് ഭൂമി വാങ്ങിയതെന്നും, കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.