CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
വിതുരയിലെ ഒരു വീടിനുളളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍.

തിരുവനന്തപുരം / വിതുരയിലെ ഒരു വീടിനുളളില്‍ മൃതദേഹം കുഴി ച്ചിട്ട നിലയില്‍ കണ്ടെത്തി. സമീപത്ത് രക്തക്കറയും കണ്ടെത്തി യിട്ടുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. അഞ്ച് ദിവസം മുൻപു കാണാതായ പേപ്പറാ സ്വദേശി മാധവിന്റെ മൃതദേഹം ആണ് കണ്ടെത്തിയിരിക്കുന്നത്. മാധവിന്റെ സുഹൃത്തായ താജുദ്ദീന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. താജുദ്ദീൻ ഒളിവിൽ പോയിരിക്കുകയാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. മാധവനെ കൊലപ്പെടുത്തി പുറത്താരും അറിയാതിരിക്കാൻ വീട്ടിനുള്ളിൽ തന്നെ കുഴിച്ചു മൂടിയതാണെന്നാണ് കരുതുന്നത്.