Kerala NewsLatest NewsNews

ഉദ്ഘാടനത്തിനു മുന്‍പ് പാലം തകര്‍ന്നുവീണു

ശ്രീകണ്ഠാപുരം: ഉദ്ഘാടനത്തിന് മുന്‍പുതന്നെ പാലം തകര്‍ന്ന വീണു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഉളിക്കല്‍ പഞ്ചായത്തിലെ നുച്ചിയാട് കോടാപറമ്പില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് നടപ്പാലമാണ് തകര്‍ന്നത്. ഈ സംഭവത്തില്‍ കരാറുകാരനും എന്‍ജിനീയര്‍മാരുമടക്കം മൂന്ന് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.

കരാറുകാരന്‍ ഏരുവേശി ചെമ്പേരിയിലെ ബേബി ജോസ്, ഇരിക്കൂര്‍ ബ്ലോക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുരാജ് കൊയിലേരിയന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.വി. അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് കേസെടുത്തത്. വിജിലന്‍സ് സിഐ പി.ആര്‍. മനോജിനാണ് അന്വേഷണച്ചുമതല.

വന്‍ അഴിമതി നടന്നതായി കണ്ടെത്തിയതിനാല്‍ എന്‍ജിനീയര്‍മാര്‍ക്കെതിരെ വകുപ്പുതല നടപടിയും കരാറുകാരനെതിരെ മറ്റ് നടപടികളുമാണുണ്ടാവുക. എ.കെ. ആന്റണി എംപിയുടെ ആസ്തി വികസന തുകയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിര്‍മിച്ചത്.

പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിന് മുന്‍പ് 2019 ഓഗസ്റ്റിലാണ് പാലത്തിന്റെ ഒരു ഭാഗം പുഴയിലേക്ക് അടര്‍ന്ന് വീണത്. കാലവര്‍ഷത്തില്‍ തകര്‍ന്നുവെന്നാണ് ആദ്യം പറഞ്ഞതെങ്കിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമാവുകയും കേസെടുക്കുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button