
ലണ്ടൻ:ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിന്റടിച്ചും വികൃതമാക്കിയ നിലയിൽ.ഗാന്ധിജയന്തി ആഘോഷങ്ങൾ അടുത്തിരിക്കേയാണ് ഇത്തരത്തിൽ പ്രതിമയിൽ കണ്ടത്.സംഭവത്തെ തുടർന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ അപലപിച്ചു. അഹിംസയുടെ പാരമ്പര്യത്തിനു നേരെയുള്ള ആക്രമണവും ലജ്ജാകരമായ പ്രവൃത്തിയുമാണെന്ന് ഹൈക്കമ്മിഷൻ രോഷാകുലരായി പ്രതികരിച്ചു.പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മിഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയരീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മിഷൻ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്. 1968 ലാണ് ടാവിസ്റ്റോക്ക് സ്ക്വയറിൽ പ്രതിമ അനാച്ഛാദനം ചെയ്തത്.
Tag: The bronze statue of Mahatma Gandhi had anti-India words written on it; police have started an investigation