CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
ജാര്‍ഖണ്ഡ് സ്വദേശികളായ സഹോദരങ്ങളെ ഇടുക്കിയിൽ വെട്ടികൊലപ്പെടുത്തി.

തൊടുപുഴ/ ഇടുക്കിയിലെ ഇരട്ടയാര്‍ വലിയ തോവാളയില്‍ ജാര്‍ഖ ണ്ഡ് സ്വദേശികളായ സഹോദരങ്ങളെ വെട്ടികൊലപ്പെടുത്തി. ജാംസ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ നിന്ന് തോട്ടം മേഖലയില്‍ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ടത്. ഏഴായിരം രൂപയുടെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിൽ കലാശി ച്ചതെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടക്കുന്നത്. രാത്രിയോടെ സാമ്പത്തികത്തെ പറ്റി ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഏലത്തോട്ടത്തില്‍ ഒളിച്ചിരിക്കു കയായി രുന്ന പ്രതി സജ്ജയെ, കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് ടീം ആണ് പിടികൂടുന്നത്. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഎസ്പിക്ക് പരുക്കേറ്റിട്ടുണ്ട്.