DeathEditor's ChoiceKerala NewsLocal NewsNews
ലോറിയിൽ കത്തിക്കരിഞ്ഞ മൃതദ്ദേഹം കണ്ടെത്തി

പാലക്കാട് നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം.ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ച രാത്രി ലോറിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാർ വന്ന് തീയണക്കുകയായിരുന്നു. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകിയാണ് ലോറിക്കുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം.പുതുനഗരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.