നടിയെ അക്രമിച്ച കേസ്, സാക്ഷിയെ സ്വാധീനിക്കാന്‍ രഹസ്യ യോഗം ചേര്‍ന്നു, കളിച്ചത് ഗണേഷ്‌കുമാർ എം എൽ എ.

കൊച്ചി / നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതിനു പിന്നിൽ കരുക്കൾ നീക്കിയത് കെ ബി ഗണേഷ് കുമാർ എം എൽ എ. സംഭവത്തിന് പിന്നിൽ നടൻ കൂടിയായ ഗണേഷ് കുമാർ കരുവാക്കിയത് തന്റെ ഓഫീസ് സെക്രട്ടറിയേയും. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയുടെ പേരിൽ ഇക്കാര്യത്തിൽ തെളിവ് ഉൾപ്പടെ ലഭിച്ചിട്ടും കേസ് അന്വേഷിക്കുന്ന പോലീസ് അയാളെ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തശേഷം എം എൽ എ യുടെ സമ്മർദ്ദത്തിന് വഴങ്ങി അറസ്റ്റ് ചെയ്യാതെ വിട്ടയക്കുക യായിരുന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ ചേർന്ന രഹസ്യ യോഗത്തിലായായിരുന്നു സാക്ഷികളെ സ്വാധീനിക്കാൻ കരുക്കൾ നീക്കുന്നത്.
ഇതിനായി യോഗം ചേർന്നതായി പോലീസും കണ്ടെത്തിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുകളും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം നടക്കുകയായിരുന്നു. എന്നാൽ ഈ യോഗത്തിൽ കാസർകോട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സഹായി ബി. പ്രദീപ്കുമാർ പങ്കെടുത്തിരുന്നു എന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ എം എൽ എ കെ ബി കെ ബി ഗണേഷ് കുമാറിന് യോഗം നടന്നതുമായി ബന്ധപെട്ടുള്ള പങ്കു പോലീസിന് വ്യക്തമായിട്ടുണ്ട്. കേസിലെ വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് യോഗം ചേർന്നതായി സ്പെഷ്യൽ ബ്രാഞ്ച് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നത്. ഈ പശ്ചാത്തലമാണ് യോഗത്തെ ഗൗരവമായി കാണാൻ പോലീസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
കാസർകോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ പ്രത്യേക ഫോണും സിം കാർഡുമൊക്കെ പ്രദീപ് എടുത്തിരുന്നു എന്നതും കണ്ടെത്തിയിരിക്കുകയാണ്. എന്നിട്ടും ഇത് സംബന്ധിച്ചു രജിസ്റ്റർ ചെയ്ത കേസിൽ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല. എം എൽ എ യുടെ ഉൾപ്പടെ കടുത്ത രാഷ്ട്രീയ സമ്മർദ്ദമാണ് പൊലീസിന് ഇക്കാര്യത്തിൽ ഉണ്ടായത്. സിം കാർഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസർ കോടായിരുന്നു ലൊക്കേഷനെന്നതും പ്രധാനപ്പെട്ട വിവരവും പോലീ സിന് ലഭിച്ചിരുന്നതാണ്. പ്രദീപിന്റെ ജാമ്യഅപേക്ഷ കോടതി പരിഗണിക്കാനിരിക്കെ അറസ്റ്റ് ഒഴിവാക്കാനാണ്
സമ്മർദ്ദം ഉണ്ടായത്.