പെരിയ ഇരട്ട കൊലപാതക കേസില്‍ കേരള സര്‍ക്കാര്‍ നിസ്സഹകരണം കാട്ടുന്നതായി സിബിഐ സുപ്രിംകോടതിയെ അറിയിക്കും.

ന്യൂഡല്‍ഹി/ പെരിയ ഇരട്ട കൊലപാതക കേസില്‍ കേരള സര്‍ക്കാര്‍ നിസ്സഹകരണം കാട്ടുന്നതായി സിബിഐ സുപ്രിംകോടതിയെ അറിയി ക്കും. കേസില്‍ അന്വേഷണം തുടങ്ങിയെങ്കിലും കേരള സർക്കാർ കേസി ന്റെ കാര്യത്തിൽ സഹകരിക്കുന്നില്ല. രേഖകള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. ഇക്കാര്യങ്ങള്‍ സി.ബി.ഐ സുപ്രിംകോടതിയെ അറിയിക്കും. കേസി ന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി 34 പേരുടെ ഫോണ്‍ കോള്‍ വിവര ങ്ങള്‍ ഇതിനകം ശേഖ രിച്ചിട്ടുണ്ട്. സാക്ഷികളില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തി. കേസില്‍ സി.ബി.ഐ അന്വേഷണം പുരോഗ മിച്ചിട്ടു ണ്ടെങ്കില്‍ ഇടപെടില്ലെന്ന് ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയസുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നതാണ്.
കേരളത്തിലെ സി.പി.എം നേതൃത്വത്തെ ഒന്നടങ്കം പക്ഷപാതപരമായ നിലപാടിന്റെ പേരിൽ പ്രതിക്കൂട്ടിലാക്കിയ പെരിയ ഇരട്ടക്കൊല ക്കേസ് ഹൈക്കോടതിയാണ് സി.ബി.ഐക്ക് വിടുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ അനുവദിക്കുകയുണ്ടായില്ല. ഈ സാഹച ര്യത്തിലാണ് സി ബി ഐ അന്വേഷണം നടന്നു വരുന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷി നെയും കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.