CrimeDeathKerala NewsLatest NewsLocal NewsNews
ബാലഭാസ്കറിന്റെ മരണം ഇനി സി.ബി.ഐ അന്വേഷിക്കും.

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസില്‍ നിന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് സംഘത്തെ സംശയമുണ്ടെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ബാങ്ക് അക്കൗണ്ടില്‍ സംശയകരമായ ഇടപാടുകള്‍ ഉണ്ടായതായും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്‍.ഐ.എ സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് സി.ബി.ഐയുടെ പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.