Kerala NewsLatest NewsUncategorized
വാരാന്ത്യ ലോക്ഡൗൺ അപ്രായോഗികമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ; ആരാധനാലയങ്ങളും തുറക്കണം
ആരാധനാലയങ്ങൾ തുറക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ഡൗൺ അപ്രായോഗികമാണെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്ത് ലൈബ്രറികളും തിയേറ്ററുകളും ടി.പി.ആർ. നിരക്കിന്റെ അടിസ്ഥാനത്തിൽ തുറക്കണമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ആളുകളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനെ അറിയിച്ചിരുന്നു. രോഗവ്യാപനം കുറയുന്നത് പരിഗണിച്ച് വേഗത്തിൽ ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും സി.പി.ഐ.എം. സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടിരുന്നു.