ശ്രീചിത്രയിൽ ആശാ കിഷോറിന് കാലവധി നീട്ടി നല്‍കിയ ഉത്തരവ് കേന്ദ്രം റദ്ദാക്കി.

തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.ആശാ കിഷോറിന്റെ കാലാവധി കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലാതെ നീട്ടിയ തീരുമാനം കേന്ദ്രം തടഞ്ഞു. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നടപടി ഉണ്ടായത്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് വി.കെ സാരസ്വത് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ഡയറക്ടര്‍ ഡോ.ആശാ കിഷോറിന്റെ കാലാവധി നേടിക്കൊടുത്തത് റദ്ദാക്കിയത്.
ഈമാസം 14 നാണ് ഡോ. ആശാ കിഷോറിന്റെ കാലാവധി അവസാനിക്കുകയായിരുന്നു.
ഡയറക്ടര്‍ നിയമനവിഷയത്തില്‍ പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആശാ കിഷോര്‍ ഉള്‍പ്പെടെയുള്ളവരുടെ ബോയോഡാറ്റ വിജിലന്‍സ് ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വീണ്ടും സമര്‍പ്പിക്കാനും മന്ത്രിസഭാ സമിതിയുടെ അനുമതി വാങ്ങാനുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് താല്‍ക്കാലിക ചുമതല ഡോ.ആശാ കിഷോറിനു നല്‍കുന്നത് പരിഗണിക്കാന്‍ അപേക്ഷ നല്‍കാനും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.