CovidHealthLatest NewsNationalNews

വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിർദേശം.

ജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇത്തരം മാസ്‌കുകള്‍ വൈറസിനെ പുറത്തേക്കു വിടുന്നതിനെ പ്രതിരോധിക്കില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതുജനങ്ങള്‍ വാല്‍വ് ഘടിപ്പിച്ച എന്‍-95 മാസ്‌കുകള്‍ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ളതാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ധരിച്ചിരിക്കുന്ന ആളില്‍നിന്ന് വൈറസ് പുറത്തേയ്ക്ക് പോകുന്നത് തടയാന്‍ ഈ മാസ്‌കുകള്‍ക്ക് സാധിക്കില്ല. വൈറസിനെ പ്രതിരോധിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ക്ക് ഗുണകരമല്ല ഇത്തരം മാസ്‌കുകളെന്നും അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുവാൽവുളള എൻ 95 മാസ്കുകൾ വൈറസ് മറ്റുളളവരിലേക്ക് എളുപ്പത്തിൽ വ്യാപിക്കുന്നതിന് ഇടയാക്കുന്നു എന്നാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നത്. വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ വായു ശുദ്ധീകരിച്ച് ഉ‌ളളിലെത്തുമെങ്കിലും പുറന്തളളുന്ന വായു അപകടകരമാകാം. ഉപയോഗിക്കുന്നയാൾ കൊവിഡ് ബാധിതനെങ്കിൽ പുറത്തേക്കുവിടുന്ന വായുവിലൂടെ വൈറസ് വ്യാപിക്കാം. പുറത്തേക്കുവിടുന്ന വായു ശുദ്ധീകരിക്കാൻ ‌ഈ വാൽവുകൾക്ക് കഴിയില്ല. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുളളവർ വാൽവുളള എൻ 95 മാസ്കുകളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിന് സാധാരണ മാസ്കുകളെക്കാൾ വിലയും കൂടുതലാണ്. പല മെഡിക്കൽസ്റ്റോറുകളിലും ഇത്തരം മാസ്കുകൾ ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ്.
പൊതുജനങ്ങള്‍ വീടുകളിലുണ്ടാക്കുന്ന തുണികൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കാനും എന്‍-95 മാസ്‌കുകളുടെ ഉപയോഗം ആരോഗ്യപ്രവര്‍ത്തകര്‍ക്കു മാത്രമായി നിയന്ത്രിക്കാനും നിര്‍ദേശത്തില്‍ പറയുന്നു. മൂക്കും വായും ശരിയായി മൂടുന്ന തരത്തിൽ കോട്ടൺ തുണികൊണ്ട് വീട്ടിലുണ്ടാക്കിയതുൾപ്പെടെയുളള മാസ്കുകൾ ധരിക്കണമെന്ന് കഴിഞ്ഞ ഏപ്രിലിൽ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നതാണ്. മാസ്കുകൾ വൃത്തിയാക്കുന്നതിനായി ഉപ്പുചേർത്ത ചൂടുവെളളത്തിൽ അഞ്ചുമിനിട്ടോളം മുക്കിവയ്ക്കണം. അതിനുശേഷം കഴുകി നന്നായി ഉണക്കിയശേഷം വീണ്ടും ഉപയോഗിക്കാം. എല്ലാ ദിവസവും മാസ്കുകൾ വൃത്തിയാക്കണം.ഒരു ദിവസം ഉപയോഗിച്ചത് വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കരുത്. മാസ്കുകളുടെ ഗുണനിലവാരവും അവയുടെ നിറവും തമ്മിൽ ഒരു ബന്ധവുമില്ല. തുമ്മലോ ചുമയോ മൂലം മാസ്കുകൾ നനഞ്ഞാൽ അത് വീണ്ടും ഉപയോഗിക്കരുത്. അതുപോലെ നനഞ്ഞ മാസ്കുകൾ ഒരുകാരണവശാലും ഉപയോഗിക്കരുത്. ഒരാൾ ഉപയോഗിച്ച മാസ്കുകൾ ഒരിക്കലും മറ്റുളളവർക്ക് ഉപയോഗിക്കാൻ നൽകുകയും അരുത്. കു‌ടുംബത്തിലെ എല്ലാവർക്കും വെവ്വേറെ മാസ്കുകൾ കരുതണം.
കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button