Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഓൺലൈൻ വാർത്ത പോർട്ടലുകൾക്ക് കേന്ദ്രത്തിൻ്റെ കടിഞ്ഞാൺ.

ആമസോൺ നെറ്റ്ഫ്ളിക്സ് ഉൾപ്പെടെയുള്ള ഒ.ടി.ടി പ്ലാറ്റ്ഫോ മുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാല യത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടു ത്താൻ സർക്കാരിനാകും.
ഓൺലൈൻ സിനിമകൾക്കും പരിപാടികൾക്കും വൈകാതെ നിയ ന്ത്രണം വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര വാർത്താവി നിമയ മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയ ഒരു ഹർജിയിന്മേൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ നിയന്ത്രി ക്കാനായി എന്ത് സംവിധാനമാണ് കേന്ദ്രസർക്കാ രിനുള്ളതെന്ന് ആരാഞ്ഞിരുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാ രിന് നോട്ടീസും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാ ർ ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനായി ഉത്തരവ് ഇറക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button