ഇന്ത്യയില്‍ നിന്ന് കടമെടുത്ത് വിദേശത്തേക്ക് കടക്കുന്നവര്‍ക്ക് ഉഗ്രന്‍ പണിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കടമെടുത്ത് വിദേശരാജ്യങ്ങളിലേക്ക മുങ്ങുന്നവര്‍ക്ക് ഉഗ്രന്‍ പണിയുമായി കേന്ദ്രം. ഇത്തരക്കാരെ പൂട്ടാന്‍ കേന്ദ്രം പുതിയ നിയവുമായി രംഗത്തെത്തി. നിലവില്‍ കടമെടുത്ത് മുങ്ങുന്നവരെ പൂട്ടുന്നതിനായി നിയമം ഉണ്ട്. ആ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമം വരുന്നത്. ഇംഗ്ലണ്ട്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങി 49 രാജ്യങ്ങളില്‍ ഇത്തരത്തില്‍ നിയമമുണ്ട്.
ഇത്തരത്തില്‍ കടമെടുത്തു മുങ്ങുന്നവര്‍ ഈ രാജ്യങ്ങളിലേക്ക് കടന്നാല്‍ അവരെ അവിടെ പിടികൂടാനുള്ള നിയമമാണ് പുതിയ ഭേദഗതി കൊണ്ടുദ്ദേശിക്കുന്നത്. അതിനായി ഇത്തരം രാജ്യങ്ങളുമായുള്ള നിയമ സഹകരണം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഇന്‍സോള്‍വെന്‍സി ബാങ്ക് റസ്പി ബോര്‍ഡാണ് ഈ നിയമം കൊണ്ടുവന്നത്.
ഡിസംബര്‍ 15 വരെ പൊതുജനങ്ങള്‍ക്ക് ഈ ബില്ലിന്മേല്‍ അഭിപ്രായം പറയാം. 15ന് ശേഷം ബില്ല ്പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പിന്നീട് ഇത് നിയമമായി മാറും. 49 രാജ്യങ്ങളുമായുള്ള പരസ്പര ധാരണയുടെ പുറത്താണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്. പുതിയ നിയമം അനുസരിച്ച് ഇന്ത്യയില്‍ നിന്ന് തട്ടിപ്പ് നടത്തി വിദേശരാജ്യങ്ങളില്‍ മുങ്ങി അവിടെ ആസ്തികള്‍ നേടുന്നവരുടെ ആസ്തികള്‍ കണ്ടുകെട്ടും. അതുപോലെതന്നെ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം തട്ടി തിരിച്ച് ഇന്ത്യയില്‍ വന്ന് താമസിക്കുന്നവര്‍ക്കും പൂട്ടു വീഴും.