കേരളത്തിൽ ഐസിസ് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന യു.എന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി.

കേരളത്തിലെ ഐസിസ് ഭീകരസാന്നിധ്യത്തെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന കണ്ടെത്തല്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭീകരഭീഷണി തടയാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവർ ആക്രമണത്തിനു തക്കം പാർക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമിതി റിപ്പോർട്ട് ജൂലൈയിൽ
ആണ് പുറത്ത് വരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള 150 – 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അൽ ഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎൻ സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ നിമ്റൂസ്, ഹെല്‍മണ്ട്, കാണ്ടഹാര്‍ പ്രവിശ്യകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണ് ഇവരുള്ളത്. ഉസാമ മഹമൂദാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖായിദയുടെ നേതാവ്.