നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മന്ത്രി ആന്റണി രാജു
കൊല്ലം: സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിസ്മയയ്ക്ക് ആദ്യ നീതി നേടികൊടുത്ത് ഗതാഗത മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദര്‍ശിച്ചു. വിസ്മയയുടെ മരണത്തിന് കാരണക്കാരനായ ഭര്‍ത്താവ് കിരണിനെ സര്‍വ്വീസില്‍ നിന്ന് ഡിസ്മിസ് ചെയ്‌തേ വിസ്മയയുടെ വീട്ടില്‍ വരൂ എന്ന മന്ത്രിയുടെ വാക്കാണ് മന്ത്രി പാലിച്ചത്.
നിയമങ്ങള്‍ ജനങ്ങള്‍ക്കായി നിര്‍മ്മിച്ചതാണെന്നും കുറ്റക്കാര്‍ക്ക് താക്കീതുമാത്രം നല്‍കുന്നത് സമൂഹം പൊറുക്കില്ലെന്നും അതിനാലാണ് കിരണിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും അതേസമയം അയാള്‍ക്കെതിരെ കോടതിയും ശിക്ഷ നല്‍കുമെന്നും മന്ത്രി വിസ്മയയുടെ കുടുംബത്തിനോട് പറഞ്ഞു.
സര്‍ക്കാരിന്റെയും ഗതാഗതവകുപ്പിന്റെയും സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ വ്യക്തിയാണ് കിരണെന്നും അയാളെ പുറത്താക്കാനുള്ള അധികാരം ഗതാഗത വകുപ്പിനുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന ചട്ട പ്രകാരമാണ് കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
പൊലീസ് കേസും വകുപ്പ് തല അന്വേഷണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇതനുസരിച്ചാണ് കിരണിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതിനു മുന്‍പ് ഇത്തരം നടപടികള്‍ ഉണ്ടായോയെന്ന് അറിയില്ല.
45 ദിവസം നീണ്ട വിശദാന്വേഷണത്തിന് ശേഷമാണ് കിരണിനെ പുറത്താക്കാന്‍ വകുപ്പ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കിരണിനെ കൊല്ലം മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.