keralaKerala NewsLatest News

”വന്യജീവി സംഘർഷം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കേന്ദ്രം തള്ളി”; മുഖ്യമന്ത്രി

വന്യജീവി സംഘർഷം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച നിരവധി നിർദേശങ്ങൾ കേന്ദ്രം അംഗീകരിക്കാതെ തള്ളി കളഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. “കേന്ദ്രം ഇങ്ങനെ സമീപിക്കുമ്പോൾ പ്രശ്നത്തിന് സ്ഥിരപരിഹാരം എങ്ങനെ കണ്ടെത്താനാകും? യാഥാർത്ഥ്യം മറച്ചു വെച്ചുകൊണ്ടാണ് സംസ്ഥാനത്തിനെതിരെ അനാവശ്യമായി കുറ്റപ്പെടുത്തൽ നടക്കുന്നത്,” എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അപകടകാരികളായ മൃഗങ്ങളെ വെടിവെക്കാനുള്ള നടപടിക്രമങ്ങൾ അതീവ സങ്കീർണമാണെന്നും, നിയമത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രം ഇതിൽ സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വിമർശനം. പ്രതിപക്ഷത്തെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. “സംസ്ഥാനം എടുത്ത നടപടികൾ കാണാതെ ചിലർ വിമർശനങ്ങൾ ഉയർത്തുന്നു. കൺമുന്നിലെ യാഥാർത്ഥ്യം വക്രീകരിച്ച് അവതരിപ്പിക്കുന്നതാണ് നടക്കുന്നത്,” എന്നും മുഖ്യമന്ത്രി ആരോപിച്ചു.

മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കാൻ രൂപപ്പെടുത്തിയ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. മൂന്നു ഘട്ടങ്ങളിലായി 45 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും, ഓരോ ഘട്ടത്തിനും 15 ദിവസത്തെ സമയപരിധിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശതലത്തിൽ ഹെൽപ്‌ഡെസ്‌കുകൾ രൂപീകരിക്കാനും, പ്രാദേശികമായി പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അതത് തലത്തിലുതന്നെ പരിഹാരം കാണാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tag: The Centre has rejected the proposals put forward by the state government to control wildlife conflict”; Chief Minister

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button