സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു.

സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു.
ആകെ വിജയശതമാനം 88.78 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനമായിരുന്നു.അതേസമയം മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് ഏറ്റവും മുന്നില്‍. ജില്ലയിലെ വിജയശതമാനം 97.67 ആണ്. തൊട്ടുപിന്നില്‍ ബംഗളുരുവാണ്. 97.05 ശതമാനമാണ് ബംഗളുരുവിന്റെ വിജയശതമാനം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് തയ്യാറാക്കിയിരുന്നത്. അതേസമയം പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് മെച്ചമെടുത്താന്‍ വീണ്ടും ഓപ്ഷണല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കും.
പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ ഫലം അക്കാദമിക വര്‍ഷത്തിലെ പ്രകടനത്തിന് അനുസരിച്ച് നല്‍കുന്നതായിരിക്കും. മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രകടനം അനുസരിച്ച് എഴുതാത്ത വിഷയങ്ങള്‍ക്ക് കൂടി മാര്‍ക്ക് നല്‍കുമെന്നും മാനഭവിഭവശേഷി മന്ത്രാലയം അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് പരീക്ഷ ഫലത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിക്കുകയായിരുന്നു.
“പ്രിയ വിദ്യാർത്ഥികളേ, മാതാപിതാക്കളേ, അധ്യാപകരേ! സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു, cbseresults.nic.in ൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും. വിദ്യാർത്ഥികളുടെ ആരോഗ്യവും നിലവാരമുള്ള വിദ്യാഭ്യാസവുമാണ് ഞങ്ങളുടെ മുൻഗണന,” അദ്ദേഹം ട്വീറ്റ് ചെയ്തു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ ഫലങ്ങൾ ജൂലൈ പകുതിയോടെ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.