ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജപ്രചാരണം;ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ദൃശ്യങ്ങളാണെന്ന് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജപ്രചാരണമെന്നും ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ദൃശ്യങ്ങളാണന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഗമം ആഗോള വിജയമാണ്ലോകപ്രശസ്തമായ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി . ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയിരുന്നു അദ്ദേഹം.ചിലർ അയ്യപ്പ സംഗമത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നു. ശുദ്ധ അസംബന്ധം പ്രചരിപ്പിക്കുന്നു. ഇതിനായി വേണമെങ്കിൽ എഐയും ഉപയോഗിക്കാം. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. 4600 പേർ സംഗമത്തിൽ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. തീർഥാടകർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ചു ഭക്തരുടെ നിർദേശം തേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി ഒന്നും നടപ്പാക്കില്ല. 2050 വരെയുള്ള വികസനം മുന്നിൽക്കണ്ടാണു പ്രവർത്തനങ്ങൾ. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കൽ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്റ്റർപ്ലാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tag: The claim that participation in the global Ayyappa meeting was low is false propaganda; the images of vacant chairs are AI-generated, says M.V. Govindan.