CovidDeathKerala NewsLatest NewsLaw,
ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യ; വീട് ജപ്തിയെ ഭയന്ന്
കോട്ടയം: കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങള്‍ തൂങ്ങി മരിച്ചത് സാമ്പത്തിക ബാധ്യത കാരണമെന്ന് നിഗമനം. തൂങ്ങി മരിച്ച നസീറും നിസാറും അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു.
എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ ഇവര്‍ക്ക് കുടിശിക തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായി. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവരുടെ വീട് ജപ്തി ചെയ്യുമെന്നറിയിച്ചു കൊണ്ടുളള നോട്ടീസ് വന്നത്. വീട് ജപ്തി ചെയ്യുന്നത് കാണാന്‍ പറ്റില്ലെന്ന കാരണത്താലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ഇരുവരും മരിച്ചത്.
ജോലിയില്‍ പ്രതിസന്ധി വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ മനോവിഷമത്തിലായിരുന്നു ഇവര്‍ എന്നാണ് നസീറിന്റെയും നാസറിന്റെയും അമ്മയും സുഹൃത്തുക്കളും പോലീസിനോട് പറഞ്ഞത്. അതേസമയം ഇവരുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.