കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയം, വെള്ളിയാഴ്ച ഭാരത് ബന്ദ്

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സെപ്തംബർ 25ന് കർഷകർ ഭാരത് ബന്ദ് നടത്തും. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ ഐ എഫ് യു), ഓൾ ഇന്ത്യ കിസാൻ മഹാസംഘ് (എ ഐ കെ എം) എന്നീ സംഘടനകൾ സംയുക്തമായാണ് ബന്ദിന് ആഹ്വാനം നടത്തിയിട്ടുള്ളത്. കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കർഷക സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിന് പിന്തുണയുമായി ഓല കാബ് ഡ്രൈവേഴ്‌സ് അസോസിയേഷനും ലോറി ഡ്രൈവേഴ്‌സ് അസോസിയേഷനും 25ന് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഹിന്ദ് മസ്ദൂർ സഭ, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ എന്നിവയും ബന്ദിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.