indiakeralaLatest NewsLaw,National

വിദ്യാഭ്യാസ ആനുകൂല്യങ്ങൾ;28 ഒബിസികളെ എസ്‌ഇബിസി പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ

വിദ്യാഭ്യാസ സഹായങ്ങൾ അർഹരായ വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒബിസിയും എസ്‌ഇബിസിയും ഏകീകരിച്ച് ഒരു പട്ടിക രൂപീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു

കേരള സംസ്ഥാന പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ (KSCBC) 28 ഒബിസി (മറ്റ് പിന്നാക്കവർഗം) വിഭാഗങ്ങളെ സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കവർഗ പട്ടികയിൽ (SEBC) ഉൾപ്പെടുത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതു അംഗീകരിക്കപ്പെട്ടാൽ, ഈ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പോസ്റ്റ്-മെട്രിക് തലത്തിൽ സ്കോളർഷിപ്പുകളും പ്രവേശന സംവരണവും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ഇളവുകൾ ലഭ്യമാകും.ഇപ്പോൾ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും എസ്‌ഇബിസി പട്ടികയിൽ ഉൾപ്പെടാത്തതിനാൽ, വിദ്യാഭ്യാസ സഹായങ്ങൾ അവർക്ക് ലഭ്യമല്ല. ഒബിസി പട്ടികയിൽ ഉൾപ്പെടുന്നതിലൂടെ സർക്കാർ ജോലികളിലെ സംവരണം ലഭിക്കുമ്പോൾ, എസ്‌ഇബിസി പട്ടികയിൽ ഉൾപ്പെട്ടാൽ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കൂവെന്ന് സ്രോതസ്സുകൾ പറഞ്ഞു.

ജി. ശശിധരൻ അധ്യക്ഷനായ കമ്മീഷനാണ് 28 ഒബിസി വിഭാഗങ്ങളെ സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. നിരവധി സംഘടനകൾ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.വിദ്യാഭ്യാസ സഹായങ്ങൾ അർഹരായ വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഒബിസിയും എസ്‌ഇബിസിയും ഏകീകരിച്ച് ഒരു പട്ടിക രൂപീകരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ‘സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കവർഗ പട്ടിക’ എന്നാണ് ഏകീകരിച്ച പട്ടികയ്ക്ക് പേര് നിർദേശിച്ചിരിക്കുന്നതും.

28 വിഭാഗങ്ങളെ എസ്‌ഇബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന് അധിക ധനഭാരം സൃഷ്ടിക്കില്ലെന്നും നിലവിലുള്ള വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ പ്രതികൂലമായ മാറ്റമുണ്ടാകില്ലെന്നും കമ്മീഷൻ വിലയിരുത്തി.പിന്നാക്കവർഗ വികസന വകുപ്പ്, പട്ടികജാതി-പട്ടികവർഗ ഗവേഷണ പരിശീലന വികസന സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് 28 ഒബിസി വിഭാഗങ്ങളും വിദ്യാഭ്യാസപരമായി പിന്നാക്കമാണെന്ന് കമ്മീഷൻ കണ്ടെത്തിയത്.

സർക്കാർ ജോലികളിലെ നിയമനങ്ങൾക്കൊപ്പം വിദ്യാഭ്യാസ മേഖലയിൽ പ്രവേശന സംവരണം, സ്കോളർഷിപ്പ് എന്നിവയും നൽകുന്നത് ചരിത്രപരമായ അനീതികൾ പരിഹരിക്കാനും സാമൂഹിക സമത്വം ഉറപ്പാക്കാനും അനിവാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട് .നിയമനങ്ങളിലും വിദ്യാഭ്യാസ പ്രവേശനങ്ങളിലും സംവരണവും സ്കോളർഷിപ്പും ഒരേസമയം ലഭ്യമാകണമെന്നും നിർദേശിച്ചു.സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കവർഗങ്ങൾക്കും മറ്റ് പിന്നാക്കവർഗങ്ങൾക്കും തൊഴിൽ, വിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നതിനായി കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും ഏകീകൃത പട്ടികകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.കേരള സർക്കാരും സമാനമായി ഒരു ഏകീകൃത പട്ടിക തയ്യാറാക്കാൻ കഴിയുമെന്നും അത് കമ്മീഷന്റെ നിർദേശപ്രകാരം കാലാനുസൃതമായി പരിഷ്കരിക്കാമെന്നും ശുപാർശയിലുണ്ട്.

The commission recommended to include 28 OBCs in the SEBC list for educational benefits.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button