ആധാറും റേഷൻ കാർഡും രേഖകയായി സ്വീകരിക്കാനാവില്ലെന്ന് കമ്മിഷൻ.

ബിഹാറിൽ പുരോഗമിക്കുന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആധാറും റേഷൻ കാർഡും രേഖയായി സ്വീകരിക്കാൻ കഴിയില്ലെ ന്ന നിലപാടുമായി തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തിരിച്ചറിയൽ രേഖയാകുമെങ്കിലും ആധാറിനെ പൗരത്വം തെളിയിക്കുന്ന രേഖയായി പരിഗണിക്കാൻ കഴിയില്ലെന്നാണ് കമ്മിഷൻ്റെ നിലപാട്. വ്യാജ റേഷൻ കാർഡുകൾ വ്യാപകമായി പ്രചാ രത്തിലുണ്ടെന്ന പ്രശ്നമാണു റേഷൻ കാർഡ് ഒഴിവാക്കാൻ കാരണം. 5 കോടി വ്യാജ റേഷൻ കർഡുകൾ നീക്കം ചെയ്തെന്ന കേന്ദ്ര സാർക്കാരിൻ്റെ പത്ര ക്കുറിപ്പാണ് ഈ വാദത്തിന് അടി കാർഡുകൾ നീ ക്കം ചെയ്തെ ന്ന കേന്ദ്ര സർ സ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്.വോട്ടർപട്ടികയുടെ സമ്പൂർണ പരിഷ്കരണമാണ് ഇപ്പോൾ നട ക്കുന്നതെന്നും പുതുക്കൽ അല്ലെ ന്നും അതുകൊണ്ട് ഇവയെ സാ ധുവായ രേഖകളുടെ ഗണത്തിൽ പെടുത്താൻ കഴിയില്ലെന്നുമാണ് : കമ്മിഷന്റെ നിലപാട്. തിരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട ഭരണഘട നാ വകുപ്പു പ്രകാരമുള്ള ഘടക ങ്ങൾ രണ്ടു രേഖയിലും ഇല്ലെന്നു കമ്മിഷൻ വാദിച്ചു.വോട്ടർപട്ടികയുടെ അടിസ്ഥാ നത്തിലാണ് വോട്ടർ ഐഡി നൽകുന്നത്. വോട്ടർ പട്ടിക തന്നെ പൂർണമായും പരിഷ്കരി ക്കുന്നതിനാൽ പഴയ കാർഡുക ളുടെ സാധുതയും ഇല്ലാതാകും. പൗരത്വം തെളിയിക്കുന്ന രേഖ യായി ആധാറിനെ കണക്കാ ക്കാൻ കഴിയില്ല. ഇതു തിരിച്ചറിയൽ രേഖ മാത്രമാണെന്നും കമ്മിഷൻ അറിയിച്ചു. ഇതുസം ബന്ധിച്ച നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളും സത്യവാ ങ്മൂലത്തിൽ ചേർത്തു. ആധാർ കൈവശമുണ്ടെന്നതുകൊണ്ട് പൗരത്വമാകുന്നില്ലെന്ന് 2016 ലെ ആധാർ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.