Kerala NewsLatest NewsNews
സാമൂഹ്യ സഹവാസ ക്യാമ്പ് നാളെ മുതല്‍
കണ്ണൂര്‍: പിലാത്തറ സെന്റ് ജോസഫ്‌സ് കോളേജ് ബിഎസ്ഡബ്ല്യു വിദ്യാര്‍ഥികള്‍ സാമൂഹ്യ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ നടക്കുന്ന ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ 23ന് രാവിലെ ഉദ്ഘാടനം ചെയ്യും. ഗ്രാമീണ ജീവിതം അടുത്തറിയുക, നാടിന്റെ വികസനത്തിലും വളര്‍ച്ചയിലും പങ്കാളികളാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് നടത്തുന്നത്. 30ന് ക്യാമ്പ് സമാപിക്കും.