ഫോണ്‍ ചോര്‍ത്തല്‍ വിവാദം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മാധ്യമപ്രവര്‍ത്തകര്‍
ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതോടെ അന്വേഷണം ആവശ്യപ്പെട്ട് നിരവധിപേര്‍ പ്രതികരിച്ചിരുന്നു. അത്തരത്തില്‍ ഫോണ്‍ ചോര്‍ത്തലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.
പെഗാസസ് എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ലോകത്തെ 17 മീഡിയ ഗ്രൂപ്പുകള്‍ ചേര്‍ന്ന് വിവിധ രാജ്യങ്ങളിലെ പ്രമുഖരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രതിക്ഷേധം ശക്തമാകുകയാണ്.
ഇതിനെതിരയാണ് എന്‍ റാമും ശശികുമാറും കോടതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ദി നല്‍കിയിരിക്കുന്നത്. പൗരന്റെ അവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍ സ്വകാര്യതയിലേക്ക് മിലിറ്ററി ഗ്രേഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കടന്നുകയറി, ഇന്ത്യയിലെ ഏതെങ്കിലും ഒരു പൗരന് നേര്‍ക്ക് പെഗാസസ് ഉപയോഗിക്കപ്പെട്ടോ എന്നതും അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മാധ്യമ പ്രവര്‍ത്തകരുടെ ഫോണും ചോര്‍ത്തുന്നുണ്ട്. ഇത് മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണ്. ഇതിലൂടെ പൗരന്റെ വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെയും ഹനിക്കുകയാണ് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.