ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തുടര്‍ന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കുമെന്ന് ഐഎംഎ
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ഐഎംഎ കേരള ഘടകം രംഗത്ത്. ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാക്കുന്നില്ലെന്ന ആരോപമവുമായാണ് ഐഎംഎ കേരള ഘടകം രംഗത്തെത്തിയത്. പലയിടത്തും
വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷാവസ്ഥയുണ്ടാകുന്നത്.
എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാതിരിക്കുമ്പോള്‍ അതിനെ ചൊല്ലി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന അവസ്ഥയാണ്. അതേസമയം വാക്‌സിനേഷന്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് ഡോക്ടര്‍മാരെ തള്ളിവിടരുതെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
എംഎല്‍എമാരാവട്ടെ നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാനും തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പോലും ഇത്തരം സംഭവങ്ങളെ അപലപിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഐഎംഎ പറഞ്ഞു. ഈ നിലയില്‍ അവഗണനയും കൈയ്യേറ്റവും തുടര്‍ന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച്് മുന്നോട്ടു പോകേണ്ടിവരുമെന്ന് ഐഎംഎ പ്രതികരിച്ചു.