Kerala NewsLatest News
സംസ്ഥാനത്ത് ഇന്നും നാളെയും കൂടുതല്‍ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍നിന്ന് പാര്‍സല്‍, ടേക്ക് എവേ സര്‍വിസുകള്‍ അനുവദിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതി. റസ്റ്റാറന്റുകളും ബേക്കറികളും രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടത്താം. പക്ഷേ, അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണം.
രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിന് സ്വീകരിക്കുന്നവര്‍ എന്നിവര്‍ യാത്രക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.ഭക്ഷ്യോല്‍പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ.