Kerala NewsLatest NewsLocal NewsNationalNews

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ.

രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ൽ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. സേനയുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്. മേ​ജ​ർ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ൽ​കി​യ​ത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button