Editor's ChoiceKerala NewsLatest NewsLocal NewsNationalNews
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്.

സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം പോ യ്ക്കൊണ്ടിരിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്‍റെ പുതിയ പഠന റിപ്പോര്‍ട്ട്. സാങ്കേതിക മാന്ദ്യം ഇതിനോടകം ആരംഭിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യം തന്നെ ജിഡിപി 8.6 ശതമാനം ചുരുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യമാണ് വരാനിരിക്കുന്നതെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന് നല്‍കുന്ന മുന്നറിയിപ്പ്. 2016 മുതല്‍ മുരടിച്ചുനിന്നിരുന്ന ജിഡിപി 2021ല്‍ താഴേക്ക് വളരുമെന്നാണ് കണ ക്കുകൂട്ടല്‍. കൂടാതെ പണത്തിന്‍റെ വിനിയോഗം കുറഞ്ഞത് നിരവധി തൊഴില്‍ നഷ്‍ടങ്ങള്‍ക്കും കാരണമാകും. ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് വലിയ വെല്ലുവിളി.