Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

സി പി ഐയും നിയമസഭാ തിരഞ്ഞെടുപ്പിൽ യുവനിരയെ കളത്തിലിറക്കിയേക്കും.

തിരുവനന്തപുരം/നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകാൻ സി പി എമ്മിന് പിറകെ സി പി ഐയും. തദ്ദേശ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയം കണ്ട തന്ത്രം നിയമസഭാ തിരഞ്ഞെടുപ്പിലും പയറ്റാനാണ് പാർട്ടി നീക്കം. ഇതുസംബന്ധിച്ചുളള അനൗദ്യോഗിക ചർച്ചകൾ സി പി ഐയിൽ ആരംഭിച്ചു കഴിഞ്ഞു.

മൂന്ന് തവണ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിർത്താനാണ് സി പി ഐ യും ആലോചിക്കുന്നത്. സി പി ഐയുടെ നിയമസഭയിലെ പ്രമുഖ നേതാക്കളായ സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി എസ് സുനിൽകുമാർ, ബിജിമോൾ, തിലോത്തമൻ, കെ രാജു തുടങ്ങിയവരൊക്കെ മൂന്ന് ടേം പൂർത്തിയായവരെന്നതിനാൽ ഇത്തവണ പുറത്ത് പോകാനാണ് സാധ്യത. ഭൂരിപക്ഷം സിറ്റിംഗ് സീറ്റുകളിലും പുതുമുഖങ്ങളെ തന്നെ അണിനിരത്താനാണ് പാർട്ടി ആലോചിക്കുന്നത്. പുതിയ തീരുമാനം പൂർണ്ണമായും നടപ്പായാൽ നിലവിലെ മന്ത്രിസഭയിലെ ഇ ചന്ദ്രശേഖരൻ ഒഴിച്ച് ബാക്കി മൂന്ന് സി പി ഐ മന്ത്രിമാർ‌ക്കും സീറ്റ് ഉണ്ടാവില്ല. തൃശൂരിൽ സുനിൽകുമാറിനെ മാറ്റി പരീക്ഷിച്ചാൽ വിജയിക്കുമോയെന്ന സംശയവും,നെടുമങ്ങാട്ട് സി ദിവാകരനെ മാറ്റി പരീക്ഷിക്കുന്നതും തിരിച്ചടിയാകുമോയെന്ന സംശയം പാർട്ടിക്ക് നിലവിലുണ്ടെങ്കിലും, പൊതുനയം വന്നാൽ ഇവരുടെ കാര്യത്തിലും വേർതിരിവുണ്ടാകില്ലെന്നാണ് സി പി ഐ പറഞ്ഞിരിക്കുന്നത്.ശുഭേഷ് സുധാകർ, ജിസ്‌മോൻ, സജിലാൽ, മഹേഷ് കക്കത്ത് തുടങ്ങി വലിയൊരു പുതുനിര പാർട്ടിയെ നയിക്കാൻ സജ്ജമാക്കുകയാണ്.
പി.വസന്തം, ദേവിക തുടങ്ങിയ വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ച‍ർ‍ച്ചകളിൽ സജീവമായി വന്നിട്ടുണ്ട്. പി. പ്രസാദ്, ചിഞ്ചുറാണി അടക്കമുളള നേതാക്കൾക്കും സീറ്റ് നൽകുന്ന കാര്യം പാർട്ടിയുടെ പരിഗണനയിലാണ്. ഇ ചന്ദ്രശേഖരൻ അടക്കം രണ്ട് ടേം പൂർത്തിയാക്കുന്ന ഭൂരിപക്ഷം എം എൽ എമാരും ഇത്തവണ മത്സരിക്കുമോയെന്ന കാര്യത്തിലും ഉറപ്പ് ഉണ്ടാവില്ല. ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ എത്തിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സി പി ഐയിൽ സജ്ജീവമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button