ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനത്തെ സി പി ഐ തടയില്ല.

ജോസ് കെ മാണിയുടെ എൽ ഡി എഫ് പ്രവേശനത്തെ സി പി ഐ തടയില്ല. പൊതു നിലപാടിനൊപ്പം നിൽക്കാനാണ് സി പി ഐ യുടേ തീരുമാനം. സി പി ഐ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആണ് ഈ തീരുമാനം കൈക്കൊണ്ടത്. ബുധനാഴ്ച ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിർണായക തീരുമാനം. ജോസ് കെ മാണിയും കേരളകോൺഗ്രസ്സും തങ്ങളുടെ മുൻ നിലപാടിൽ മാറ്റം വരുത്തിയത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്.
യു ഡി എഫിനെ തള്ളിപ്പറഞ്ഞു ഇടതുപക്ഷ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നതിനെ പരിഗണിക്കുന്നുണ്ടെന്നും കൂടാതെ കാർഷിക ബില്ലിനെതിരെയുള്ള ഇടതുമുന്നണിയുടെ പ്രതിഷേധത്തിൽ ഇവർ പങ്കുചേരുകയും ചെയ്തതിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിട്ടില്ലെന്നും സി പി ഐ അഭിപ്രായപ്പെട്ടു.
യു ഡി എഫിൽ നിന്നപ്പോൾ ഉള്ള എം പി സ്ഥാനം രാജി വെക്കാൻ തയ്യാറായതിനെയും പരിഗണിച്ചാണ് സി പി ഐ തീരുമാനം മാറ്റിയത്. എന്നാൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണിയെ മുന്നണിയിലേക്ക് എടുക്കുന്നത് സംബന്ധിച്ചു ഇടതു മുന്നണി യോഗം ചേർന്ന ശേഷം തീരുമാനം അറിയിക്കും.
അതെ സമയം ജോസ് കെ മാണിയെ മുന്നണിയിലേക്ക് കൊണ്ട് വരണം എന്നതാണ് സി പി എമ്മിന്റെ താല്പര്യം. മുന്നണി യോഗത്തിൽ സി പി എം ഇത് മുന്നോട്ട് വെക്കുമെന്നും അങ്ങനെ എങ്കിൽ സി പി ഐ അതിനെ അനുകൂലിച്ചു പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മുന്നണി ബന്ധവുമായി ബന്ധപെട്ടു സി പി ഐ ഉയർത്തിയെ സുപ്രധാനമായ ഒരു കടമ്പയാണ് ഇതോടെ ജോസ് കെ മാണി കടന്നിരിക്കുന്നത്.