സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നിൽ സർക്കാർ,സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ നോക്കുന്നു.

തിരുവനന്തപുരം /സ്വപ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നിൽ സർക്കാരാണെന്നും, സംസ്ഥാന സർക്കാർ സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ നോക്കുകയാണെന്നും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജൻസികൾ എടുക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യ പ്പെട്ടുണ്ട്.
രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ മാത്രം രോഗം വരുന്ന പ്രത്യേകത സംശയിക്കേണ്ടിയിരിക്കുന്നു. സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട്. എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്റെ ആരോഗ്യ വിവരം പരിശോധിക്കണം. രവീന്ദ്രന് സുരക്ഷിതത്വം ഏർപ്പെടു ത്തണം. അദ്ദേഹത്തിന്റെ ജീവന് പോലും അപകടമുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് ആരാണ് റിവേഴ്‌സ് ഹവാലയിലെ ഉന്നതനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണ് ഭരണഘടനപദവി വഹിക്കുന്ന വ്യക്തിയെന്ന് ജനങ്ങൾ അറിയണം. ഞെട്ടിക്കുന്ന വസ്‌തുതയാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വാസ് തവത്തിൽ സീൽ വച്ച കവറിലെ കാര്യങ്ങൾ വായിച്ചാൽ ജനങ്ങൾ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കണം. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് സംവദിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയ്‌ക്ക് ജങ്ങളെ ഭയമാണ്. രമേശ് ചെന്നിത്തല പറഞ്ഞു.